Friday, April 23, 2010

"ദൈവം വെളിച്ചമാകുന്നു. അവനില്‍ ഇരുട്ട് ഒട്ടും ഇല്ല..

"ദൈവം വെളിച്ചമാകുന്നു. അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങള്‍ അവനോടു കേട്ട് നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു." (1 യോഹന്നാന്‍ 1 :5 )

ഈ ലോകത്തിലെ ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. ഇന്ന് സഭ എല്ലായിടത്തും അംഗീകരിക്കപെടുകയും, നമുക്ക് പ്രയാസവും കഷ്ടതയും ഇല്ലാതെ ഇരിക്കയും ചെയ്‌താല്‍ നമ്മുടേത് യേശുക്രിസ്തു സ്ഥാപിച്ച സഭ ആയിരിക്കുകയില്ല നാം ലോകത്തിന്റെ വെളിച്ചം ആകുന്നു. വെളിച്ചം വസ്തുക്കളെ എടുത്തു കാട്ടുന്നു. ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാന്‍ നമ്മെ കൊണ്ട് കഴിയണം. അനേകരെ പ്രകാശത്തിലേക്ക് നയിക്കുന്ന അത്ഭുതവചനം ആണ് നമ്മുടെ വേദപുസ്തകത്തില്‍ ഉള്ളത്. അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു. എങ്കില്‍ നമുക്ക് തമ്മില്‍ കൂട്ടായ്മ ഉണ്ട്. നമുക്കും ഒരു മെഴുകുതിരിയെ പോലെ ഇരുളില്‍  പ്രകാശിക്കാം. കഷ്ടതകളും, പ്രയാസങ്ങളും അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഒന്ന് എരിഞ്ഞു തീരാം. സ്വയം എരിഞ്ഞു ഇല്ലാതെയായി മറ്റുള്ളവര്‍ക്ക് പ്രകാശം  കൊടുക്കുമ്പോള്‍ ആ മെഴുകുതിരി അതിന്റെ ധര്‍മ്മം പൂര്‍ത്തിയാക്കുന്നു. അതേ സുഹൃത്തുക്കളെ നമുക്കും ഈ ലോകത്തിന്റെ വെളിച്ചം ആകാം.

ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ  ജീവന്റെ വെളിച്ചമുള്ളവന്‍  ആകും. എന്ന് പറഞ്ഞു. (യോഹന്നാന്‍ 8 :12)

Monday, April 12, 2010

BIBLE QUIZ.........buy, sell

Who sold his birthright?
Esau (gen. 25:33)

Who sold himself?
King Ahab (1 King 21:25)

Who is know to have purchased a cemetery first?
Abraham (Gen. 23:9)

Who  hoped that paul would give him a sum of money?
Felix (Acts 24-24:26)

Sunday, April 11, 2010

മടുത്തു പോകാതെ എപ്പോഴും പ്രാര്‍ഥിപ്പിന്‍

ക്രിസ്തു എത്രമാത്രം സമയം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെച്ചു എന്നതാണ് സുവിശേഷങ്ങളില്‍ കാണുന്ന അവിശ്വസനീയമായ ഒരു സംഗതി. മൂന്നു വര്‍ഷക്കാലം മാത്രമെ യേശുവിനു പരസ്യശുശ്രൂഷ ചെയ്യുവാന്‍  കഴിഞ്ഞുള്ളൂ. എങ്കിലും യേശു മണിക്കൂറുകളോളം പ്രാര്‍ഥനയില്‍ ചെലവഴിച്ചു. തന്റെ ശുശ്രൂഷകളില്‍ പ്രധാന ഘട്ടങ്ങളില്‍ എല്ലാം യേശു  പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. യേശു ക്രമമായി പ്രാര്‍ത്ഥിച്ചിരുന്നു. പിതാവിനോടു സമ്പര്‍ക്കം പുലര്‍ത്താതെ ഒരു ദിവസം ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിരുന്നില്ല.

നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.....

നമ്മള്‍ എത്ര അശ്രദ്ധയോടെ ആണ് പ്രാര്‍ത്ഥിക്കുന്നത്‌?   കാണാതെ പഠിച്ച ചില വാക്കുകള്‍ രാവിലെയും വൈകിട്ടും ഉരവിടുന്നു.

"ഇടവിടാതെ പ്രാര്‍ഥിപ്പിന്‍ " എന്നാണല്ലോ വേദപുസ്തകം പറയുന്നത്. എല്ലാ വിശ്വാസികള്‍ക്കും ഇത് ഒരു പ്രമാണം ആയിരിക്കേണം. നമ്മുടെ ജീവിതത്തില്‍ എത്ര  തന്നെ പ്രശ്നങ്ങളും, പ്രതിസന്ധികളും ഉണ്ടായിക്കോട്ടെ, എന്നാലും പ്രാര്‍ത്ഥന നാം നിര്‍ത്തരുത്. മടുത്തു പോകാതെ എപ്പോഴും പ്രാര്‍ഥിപ്പിന്‍ യേശു  തന്റെ ശിഷ്യന്മാര്‍ക്ക് കൊടുത്ത നല്ല ഒരു ഉപദേശം.ഇനി കാത്തുനില്‍ക്കേണ്ട കാര്യം ഇല്ല, പ്രാര്‍ത്ഥന യോടുള്ള ചിട്ടയായ ജീവിതം, മനുഷ്യന്റെ മുന്നോട്ടുള്ള പാതയെ എത്രയോ ഉന്നതങ്ങളില്‍ എത്തിക്കുമെന്ന് നമ്മുടെ ചുറ്റുമുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

ദൈവത്തിനു ഒന്നും തന്നെ  അസാധ്യമല്ല. അവന്റെ സ്നേഹത്തിന്റെ മുന്‍പില്‍ ഒന്നും ദുഷ്കരവും, ഒരു പ്രശ്നവും ഉത്തരമില്ലാത്തതും അല്ല. എല്ലാ ഭാവിയും ദൈവത്തിനു കൃത്യമായും അറിയാം. അത് നമുക്ക് മറഞ്ഞിരിക്കുന്നു എങ്കില്‍ പോലും........

പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പ്രാര്‍ത്ഥനയെ  പറ്റി പറഞ്ഞത് വളെരെ മനോഹരമായ ഒരു ഉദാഹരണത്തില്‍ കൂടിയാണ്.

"നമ്മുടെ പ്രാര്‍ത്ഥനയും ദൈവത്തിന്റെ ഉത്തരവും കിണറ്റില്‍ നിന്നും വെള്ളം കോരുന്ന രണ്ടു ബക്കറ്റുകള്‍ പോലെയാണ്. ഒന്ന് താഴുമ്പോള്‍ മറ്റൊരു തലം ഉയരുന്നു."

Saturday, April 10, 2010

സ്നേഹത്തിന്‍ ഉറവിടമാം യേശുവേ

സ്നേഹത്തിന്‍ ഉറവിടമാം  യേശുവേ
നിന്‍ സ്നേഹം എത്രയോ മധുരമല്ലോ
എന്നിട്ടും എന്തേ ലോകര്‍ ശിഷിച്ചു നിന്നെ
എന്തിനു തന്നു നിനക്കാ മരക്കുരിശും, മുള്‍മുടിയും

സ്നേഹമാം നാള്‍ മൊഴി മൊഴിഞ്ഞു ഭൂവില്‍
നിന്‍ സ്നേഹത്തിന്‍ ആഴം അറിഞ്ഞില്ല ലോകര്‍
നന്മ മാത്രമല്ലെ നീ ചെയ്തത് ഭൂമിയില്‍
നന്മ എന്തെന്ന് അറിഞ്ഞില്ല ലോകര്‍

സ്നേഹിച്ചിരുന്നു ഞാനും ഈ ലോകത്തിനെ
ലോകമോ ദുഖമാം പൂമാല ഇട്ടു തന്നു
നന്മ മാത്രമേ ചെയ്തുള്ളൂ ഞാന്‍ ഭൂവില്‍
എങ്കിലും നിന്‍ ക്രൂശു തന്നെ എന്‍ മാറിലും

നീ സഹിച്ച വേദനകള്‍ ഹോ എത്രയോ കഠിനം
എന്‍ വേദനകള്‍ അതില്‍ എത്ര ലളിതം
നിന്‍ വചനത്താല്‍ ഇന്നും ഞാന്‍ ജീവിക്കുന്നു
നീയാണ് എന്ന് മെന്നും എന്‍ ജീവ നാഥന്‍

                                ജെറോള്‍ഡ'  സുജീഷ്
                                

Thursday, April 8, 2010

ദൈവം ഏപ്രകാരം ആണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്?

നാം ഇന്ന് ആത്മീയതയുടെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. എവിടെ നോക്കിയാലും സുവിശേഷ യോഗങ്ങളും, കുടുംബ പ്രാര്‍ത്ഥന യോഗങ്ങളും, ഒക്കെ ആത്മീയതയെ വേറൊരു ലോകത്ത് കൊണ്ടെത്തിച്ചിരിക്കുക ആണ്. പല അവസരങ്ങളിലും നമ്മുടെ ചിന്ത ദൈവം ഏപ്രകാരം ആണ്  നമ്മില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ആണ്. നമ്മുടെ ജീവിതത്തില്‍ നേരിടുന്ന അനുഭവങ്ങളില്‍ യേശു എനിക്ക് ആരാണ് എന്ന് ഇന്നത്തെ ഈ അത്മീയലോകം വളെരെ ശക്തമായി ചിന്തിക്കണം. അതിനായി ദൈവവചനം നമുക്ക് പ്രേരണ നല്‍കട്ടെ.

നാം ദൈവത്തെ ഏതു രീതിയില്‍ ആണ്, കാണുന്നത് എന്ന് ഒന്ന് ആലോചിക്കുന്നത് ഉചിതം ആയിരിക്കും, വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ ആണ് യേശുവിനെ കുറിച്ച് നമുക്കുള്ളത്. നമ്മുടെ ഏതു ആവശ്യങ്ങളും നിറവേറ്റി തരുന്ന ദൈവം, ഏതു രോഗത്തിനും നല്ല വൈദ്യന്‍, കടഭാരങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്ന ദൈവം, ബിസിനസ്സില്‍ തകര്‍ച്ചകള്‍ നേരിടുമ്പോള്‍ അതിനെ നേരിടാന്‍ നമുക്ക് ഒരു ദൈവം ആവശ്യമാണ്‌, അങ്ങനെ നമ്മുടെ ലാഭങ്ങള്‍ കൊയ്യാന്‍ ആവശ്യമായി ഒരു ദൈവം. ദൈവത്തിനു നാം നല്‍കിയിരിക്കുന്ന ഒരു നിര്‍വചനം ആണിത്.

യഥാര്‍ത്ഥത്തില്‍ യേശു ആരാണ്? തന്റെ ശിഷ്യന്മാരോടും , തന്റെ വചനം കേള്‍ക്കുവാന്‍ വന്ന ജനങ്ങളോടും യേശു തമ്പുരാന്‍ ചോദിച്ച ഒരു ചോദ്യം ആണ്, "നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു?"

ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും, മറ്റു ചിലര്‍ ഏലിയാവ്  എന്നും, വേറെ ചിലര്‍ യിരമ്യാവോ , പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്ന് പറയുന്നു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ‍ ശീമോന്‍ പത്രോസ് , നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. (മത്തായി 16 : 13 ).

ഇന്ന് യേശു നമ്മോടു ചോദിക്കുക ആണ്, "നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു?"


എന്തായിരിക്കാം നമ്മുടെ മറുപടി?

തന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിട്ടില്ലാത്തവരെ യേശു തന്റെ നിസ്സീമമായ സ്നേഹസമുദ്രത്തിലേക്ക്  ആഹ്വാനം ചെയ്യുന്നു. നമ്മുടെ സ്വകാര്യ ദുഖങ്ങളെ പങ്കു വെയ്ക്കുവാന്‍, നമ്മുടെ പ്രതിസന്ധികള്‍ മറികടക്കുവാന്‍, നമ്മുടെ തോല്‍വികളില്‍ വിജയം നല്‍കുവാന്‍, നമ്മുടെ രോഗങ്ങളെ സൌഖ്യമാകുവാന്‍, എല്ലാറ്റിലും മതിയായ സ്നെഹിതന്മാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുവാന്‍ തയ്യാറായ സഖിത്വം ആണ് യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

സ്നേഹിക്കപ്പെടുവാന്‍ അര്‍ഹത ഇല്ല്ലാത്തവരെ സ്നേഹിക്കുന്നതാണ് യേശുവിന്റെ സ്നേഹം.

കുഷ്ടരോഗിയെ  തൊടുന്നവന്‍ അശുദ്ധന്‍ എന്ന പഴയനിയമത്തിന് വിരുദ്ധമായി യേശു കുഷ്ടരോഗിയെ തൊട്ടു. തൊട്ടവന്‍ ആശുദ്ധനായില്ല,  പകരം തൊടപെട്ടവന്‍ ശുദ്ധനായി  മാറി . ഗദ്ശമന തോട്ടത്തില്‍ വെച്ച് തന്നെ ഒറ്റികൊടുക്കുവാന്‍ വന്ന  യൂദയോട് യേശു ചോദിക്കുന്നു. "സ്നേഹിതാ നീ വന്ന കാര്യം എന്ത്?" ശത്രുവിനെ സ്നേഹിക്കുന്ന യേശു. ലോകം മുഴുവനും നമ്മെ എതിര്‍ത്താലും എല്ലാവരും നമ്മെ തള്ളികളഞ്ഞാലും യേശു നമ്മെ സ്നേഹിക്കുന്നു എന്നതാണ് യേശുവിന്റെ സ്നേഹത്തിന്റെ പ്രത്യേകത.

നീ വെള്ളത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഇരിക്കും, നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവിയുകയില്ല, നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല, അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുക ഇല്ല. നീ എനിക്ക് വിലയേറിയവനും  മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാല്‍ ഞാന്‍ നിനക്ക് പകരം മനുഷ്യരെയും നിന്റെ ജീവന് പകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട ഞാന്‍ നിന്നോട്  കൂടെ ഉണ്ട്. (യെശയ്യാവ് 43 :2 )

Saturday, August 22, 2009