സ്നേഹത്തിന്‍ ഉറവിടമാം യേശുവേ
നിന്‍ സ്നേഹം എത്രയോ മധുരമല്ലോ
എന്നിട്ടും എന്തേ ലോകര്‍ ശിഷിച്ചു നിന്നെ
എന്തിനു തന്നു നിനക്കാ മരക്കുരിശും, മുള്‍മുടിയും
സ്നേഹമാം നാള്‍ മൊഴി മൊഴിഞ്ഞു ഭൂവില്‍
നിന്‍ സ്നേഹത്തിന്‍ ആഴം അറിഞ്ഞില്ല ലോകര്‍
നന്മ മാത്രമല്ലെ നീ ചെയ്തത് ഭൂമിയില്‍
നന്മ എന്തെന്ന് അറിഞ്ഞില്ല ലോകര്‍
സ്നേഹിച്ചിരുന്നു ഞാനും ഈ ലോകത്തിനെ
ലോകമോ ദുഖമാം പൂമാല ഇട്ടു തന്നു
നന്മ മാത്രമേ ചെയ്തുള്ളൂ ഞാന്‍ ഭൂവില്‍
എങ്കിലും നിന്‍ ക്രൂശു തന്നെ എന്‍ മാറിലും
നീ സഹിച്ച വേദനകള്‍ ഹോ എത്രയോ കഠിനം
എന്‍ വേദനകള്‍ അതില്‍ എത്ര ലളിതം
നിന്‍ വചനത്താല്‍ ഇന്നും ഞാന്‍ ജീവിക്കുന്നു
നീയാണ് എന്ന് മെന്നും എന്‍ ജീവ നാഥന്‍
ജെറോള്‍ഡ' സുജീഷ്
Saturday, April 10, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment