ക്രിസ്തു എത്രമാത്രം സമയം പ്രാര്‍ത്ഥനയ്ക്കായി മാറ്റിവെച്ചു എന്നതാണ് സുവിശേഷങ്ങളില്‍ കാണുന്ന അവിശ്വസനീയമായ ഒരു സംഗതി. മൂന്നു വര്‍ഷക്കാലം മാത്രമെ യേശുവിനു പരസ്യശുശ്രൂഷ ചെയ്യുവാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും യേശു മണിക്കൂറുകളോളം പ്രാര്‍ഥനയില്‍ ചെലവഴിച്ചു. തന്റെ ശുശ്രൂഷകളില്‍ പ്രധാന ഘട്ടങ്ങളില്‍ എല്ലാം യേശു പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. യേശു ക്രമമായി പ്രാര്‍ത്ഥിച്ചിരുന്നു. പിതാവിനോടു സമ്പര്‍ക്കം പുലര്‍ത്താതെ ഒരു ദിവസം ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിരുന്നില്ല.
നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.....
നമ്മള്‍ എത്ര അശ്രദ്ധയോടെ ആണ് പ്രാര്‍ത്ഥിക്കുന്നത്? കാണാതെ പഠിച്ച ചില വാക്കുകള്‍ രാവിലെയും വൈകിട്ടും ഉരവിടുന്നു.
"ഇടവിടാതെ പ്രാര്‍ഥിപ്പിന്‍ " എന്നാണല്ലോ വേദപുസ്തകം പറയുന്നത്. എല്ലാ വിശ്വാസികള്‍ക്കും ഇത് ഒരു പ്രമാണം ആയിരിക്കേണം. നമ്മുടെ ജീവിതത്തില്‍ എത്ര തന്നെ പ്രശ്നങ്ങളും, പ്രതിസന്ധികളും ഉണ്ടായിക്കോട്ടെ, എന്നാലും പ്രാര്‍ത്ഥന നാം നിര്‍ത്തരുത്. മടുത്തു പോകാതെ എപ്പോഴും പ്രാര്‍ഥിപ്പിന്‍ യേശു തന്റെ ശിഷ്യന്മാര്‍ക്ക് കൊടുത്ത നല്ല ഒരു ഉപദേശം.ഇനി കാത്തുനില്‍ക്കേണ്ട കാര്യം ഇല്ല, പ്രാര്‍ത്ഥന യോടുള്ള ചിട്ടയായ ജീവിതം, മനുഷ്യന്റെ മുന്നോട്ടുള്ള പാതയെ എത്രയോ ഉന്നതങ്ങളില്‍ എത്തിക്കുമെന്ന് നമ്മുടെ ചുറ്റുമുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
ദൈവത്തിനു ഒന്നും തന്നെ അസാധ്യമല്ല. അവന്റെ സ്നേഹത്തിന്റെ മുന്‍പില്‍ ഒന്നും ദുഷ്കരവും, ഒരു പ്രശ്നവും ഉത്തരമില്ലാത്തതും അല്ല. എല്ലാ ഭാവിയും ദൈവത്തിനു കൃത്യമായും അറിയാം. അത് നമുക്ക് മറഞ്ഞിരിക്കുന്നു എങ്കില്‍ പോലും........
പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പ്രാര്‍ത്ഥനയെ പറ്റി പറഞ്ഞത് വളെരെ മനോഹരമായ ഒരു ഉദാഹരണത്തില്‍ കൂടിയാണ്.
"നമ്മുടെ പ്രാര്‍ത്ഥനയും ദൈവത്തിന്റെ ഉത്തരവും കിണറ്റില്‍ നിന്നും വെള്ളം കോരുന്ന രണ്ടു ബക്കറ്റുകള്‍ പോലെയാണ്. ഒന്ന് താഴുമ്പോള്‍ മറ്റൊരു തലം ഉയരുന്നു."
Sunday, April 11, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment