"ദൈവം വെളിച്ചമാകുന്നു. അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളത് ഞങ്ങള്‍ അവനോടു കേട്ട് നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു." (1 യോഹന്നാന്‍ 1 :5 )
ഈ ലോകത്തിലെ ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. ഇന്ന് സഭ എല്ലായിടത്തും അംഗീകരിക്കപെടുകയും, നമുക്ക് പ്രയാസവും കഷ്ടതയും ഇല്ലാതെ ഇരിക്കയും ചെയ്‌താല്‍ നമ്മുടേത് യേശുക്രിസ്തു സ്ഥാപിച്ച സഭ ആയിരിക്കുകയില്ല നാം ലോകത്തിന്റെ വെളിച്ചം ആകുന്നു. വെളിച്ചം വസ്തുക്കളെ എടുത്തു കാട്ടുന്നു. ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാന്‍ നമ്മെ കൊണ്ട് കഴിയണം. അനേകരെ പ്രകാശത്തിലേക്ക് നയിക്കുന്ന അത്ഭുതവചനം ആണ് നമ്മുടെ വേദപുസ്തകത്തില്‍ ഉള്ളത്. അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു. എങ്കില്‍ നമുക്ക് തമ്മില്‍ കൂട്ടായ്മ ഉണ്ട്. നമുക്കും ഒരു മെഴുകുതിരിയെ പോലെ ഇരുളില്‍ പ്രകാശിക്കാം. കഷ്ടതകളും, പ്രയാസങ്ങളും അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഒന്ന് എരിഞ്ഞു തീരാം. സ്വയം എരിഞ്ഞു ഇല്ലാതെയായി മറ്റുള്ളവര്‍ക്ക് പ്രകാശം കൊടുക്കുമ്പോള്‍ ആ മെഴുകുതിരി അതിന്റെ ധര്‍മ്മം പൂര്‍ത്തിയാക്കുന്നു. അതേ സുഹൃത്തുക്കളെ നമുക്കും ഈ ലോകത്തിന്റെ വെളിച്ചം ആകാം.
ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും. എന്ന് പറഞ്ഞു. (യോഹന്നാന്‍ 8 :12)
Friday, April 23, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment